സഞ്ജയ് മഞ്ചരേക്കറിന്റെ ഐ.പി.എൽ ടീമിൽ വിരാട് കോഹ്‌ലിക്ക് സ്ഥാനമില്ല

Virat Kohli Rcb Gurkeerat Singh Ipl
Photo: IPL
- Advertisement -

മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കറുടെ ഈ സീസണിലെ ഐ.പി.എൽ ടീമിൽ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റനായ വിരാട് കോഹ്‌ലിക്ക് സ്ഥാനമില്ല. വിരാട് കോഹ്‌ലിക്ക് പകരം മുംബൈ ഇന്ത്യൻസിന്റെ യുവതാരം സൂര്യകുമാർ യാദവിനെയാണ് മഞ്ചരേക്കർ തന്റെ ഐ.പി.എൽ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടൂർണമെന്റിൽ മൂന്നാം നമ്പർ സ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ ബാറ്റ് ചെയ്ത താരമാണ് സൂര്യകുമാർ യാദവ് എന്നും മഞ്ചരേക്കർ പറഞ്ഞു. റൺസ് എടുക്കുന്നതിൽ സ്ഥിരത പുലർത്തിയതുകൊണ്ട് മാത്രമല്ല താൻ സൂര്യകുമാർ യാദവിനെ മൂന്നാം സ്ഥാനത്ത് ഉൾപെടുത്തിയതെന്നും താരം കളിച്ച അസാധാരണമായ ഷോട്ടുകളും ഇതിന് കാരണമായെന്നും മഞ്ചരേക്കർ പറഞ്ഞു.

നാലാം സ്ഥാനത്ത് മഞ്ചരേക്കർ വെറ്ററൻ താരം എ.ബി ഡിവില്ലേഴ്‌സിനെയാണ് ഉൾപ്പെടുത്തിയത്. അതെ സമയം ഓപ്പണിങ്ങിൽ ഈ സീസണിലെ ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത ആർ.സി.ബി താരം ദേവ്ദത്ത് പടിക്കലിന് പകരം കെ.എൽ രാഹുലിനെയും മായങ്ക് അഗർവാളിനെയുമാണ് മഞ്ചരേക്കർ ഉൾപ്പെടുത്തിയത്.

ബൗളർമാരിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്ക് പുറമെ രാജസ്ഥാൻ റോയൽസിന്റെ ഫാസ്റ്റ് ബൗളർ ജോഫ്രെ ആർച്ചെറെയും മഞ്ചരേക്കർ ടീമിൽ ഉള്പെടുത്തിയിട്ടുണ്ട്. സ്പിന്നർമാരായി അഫ്ഗാൻ താരം റഷീദ് ഖാനും ആർ.സി.ബി താരം ചഹാലും മഞ്ചരേക്കറുടെ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

Sanjay Manjrekar’s IPL XI: 1 KL Rahul (WK), 2 Mayank Agarwal, 3 Suryakumar Yadav, 4 AB de Villiers, 5 Nicholas Pooran, 6 Axar Patel, 7 Rashid Khan, 8 Jofra Archer, 9 Yuzvendra Chahal, 10 Mohammed Shami, 11 Jasprit Bumrah

Advertisement