ഡിവില്ലേഴ്‌സിനെ വൈകി ഇറക്കാനുള്ള കാരണം വിശദികരിച്ച് വിരാട് കോഹ്‌ലി

AB De Villiers Virat Kohli
- Advertisement -

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റ്സ്മാൻ എബി ഡിവില്ലേഴ്‌സിനെ വൈകി ഇറക്കാനുള്ള കാരണം വിശദീകരിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. സാധാരണയായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങുന്ന ഡിവില്ലേഴ്‌സ് കിങ്‌സ് ഇലവനെതിരായ മത്സരത്തിൽ ആറാം സ്ഥാനത്താണ് ഇറങ്ങിയത്. തുടർന്ന് ആർ.സി.ബിയുടെ ഈ തീരുമാനത്തിനെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു.

മത്സരത്തിനിടെ ടീം മാനേജ്‌മെന്റുമായി ഉണ്ടായ സംഭാഷണത്തിൽ നിന്നാണ് ഡിവില്ലേഴ്‌സിനെ വൈകി ഇറക്കാൻ തീരുമാനിച്ചതെന്ന് വിരാട് കോഹ്‌ലി വ്യക്തമാക്കി. കിങ്‌സ് ഇലവൻ പഞ്ചാബ് നിരയിൽ രണ്ട് ലെഗ് സ്പിന്നർമാർ ഉണ്ടായിരുന്നെന്നും അതുകൊണ്ട് ഒരു ഇടം കയ്യൻ ബാറ്റ്സ്മാനെയും ഒരു വലം കയ്യൻ ബാറ്റ്സ്മാനെയും ക്രീസിൽ നിലനിർത്താൻ വേണ്ടിയാണ് ഡിവില്ലേഴ്‌സിനെ ആറാം സ്ഥാനത്ത് ഇറക്കിയതെന്നും കോഹ്‌ലി വിശദികരിച്ചു.

മത്സരത്തിൽ ആറാം സ്ഥാനത്ത് ഡിവില്ലേഴ്‌സ് ഇറങ്ങിയെങ്കിലും വെറും നാല് ഓവർ മാത്രമാണ് മത്സരത്തിൽ ബാക്കി ഉണ്ടായിരുന്നത്. മത്സരത്തിൽ ഡിവില്ലേഴ്‌സ് ഇറങ്ങുന്നതിന് മുൻപ് വാഷിംഗ്‌ടൺ സുന്ദറും ശിവം ഡുബേയുമാണ് ആർ.സി.ബിക്ക് വേണ്ടി ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. മത്സരത്തിൽ കെ.എൽ രാഹുലിന്റെയും ക്രിസ് ഗെയ്‌ലിന്റെയും മായങ്ക് അഗർവാളിന്റെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ 8 വിക്കറ്റിന് ആർ.സി.ബിക്കെതിരെ കിങ്‌സ് ഇലവൻ പഞ്ചാബ് ജയം സ്വന്തമാക്കിയിരുന്നു.

Advertisement