ഗോളടിക്കാനുള്ള ആഗ്രഹം കുറഞ്ഞു എന്ന് മെസ്സി

20201016 122909
- Advertisement -

മെസ്സി അവസാന കുറച്ചു കാലമായി പഴയത് പോലെ ഗോളടിച്ച് കൂട്ടുന്നില്ല എന്ന് പലരും പറയുന്നിണ്ടായിരുന്നു. എന്നാൽ അതിനുള്ള കാരണം എന്താണെന്ന് മെസ്സി തന്നെ വ്യക്തമാക്കി. ഗോളടിച്ചു കൂട്ടാനുള്ള ആ ഒരു താല്പര്യം കുറഞ്ഞു എന്ന് മെസ്സി പറഞ്ഞു. ഇപ്പോൾ ഗോളുകൾ തന്നെ അലട്ടുന്നില്ല എന്നും ടീമിനു വേണ്ടി കളിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നും മെസ്സി പറഞ്ഞു.

ടീമിനു വേണ്ടി പരമാവധി നൽകുക എന്നതാ‌ണ് ലക്ഷ്യം എന്നും താൻ എത്ര ഗോളടിക്കുന്നു എന്നല്ല എന്നും അദ്ദേഹം പറഞ്ഞു. ബാഴ്സലോണയുടെയും ലാലിഗയിലെയും റെക്കോർഡ് ഗോളടിക്കാരൻ ആണ് ലയണൽ മെസ്സി. ലാലിഗയിലെ ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ ഒരു ഗോൾ മാത്രമെ മെസ്സി നേടിയിട്ടുള്ളൂ.

Advertisement