സെഞ്ചുറി കൂട്ടുകെട്ടിൽ വിരാട് കോഹ്‌ലിയെയും ഡിവില്ലേഴ്‌സിനെയും വെല്ലാൻ ആരുണ്ട് !

Photo: IPL
- Advertisement -

ഐ.പി.എല്ലിൽ സെഞ്ചുറി കൂട്ടുകെട്ടിൽ പുതിയ നാഴികക്കല്ലുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരങ്ങളായ വിരാട് കോഹ്‌ലിയും എബി ഡിവില്ലേഴ്‌സും. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സെഞ്ചുറി കൂട്ടുകെട്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇരുവരുടെയും പത്താമത്തെ സെഞ്ചുറി കൂട്ടുകെട്ട് ആയിരുന്നു.

കൊൽക്കത്തക്കെതിരായ മത്സരത്തിൽ വെറും 46 പന്തിലാണ് ഇരുതാരങ്ങളും തങ്ങളുടെ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയത്. മത്സരത്തിൽ 33 പന്തിൽ ഡിവില്ലേഴ്‌സ് 73 റൺസും വിരാട് കോഹ്‌ലി 28 പന്തിൽ 33 റൺസുമെടുത്ത് പുറത്താവാതെ നിന്നു. ഇരുവരുടെയും മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ ആർ.സി.ബി 82 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചിരുന്നു.

നേരത്തെ 9 സെഞ്ചുറി കൂട്ടുകെട്ടുകൾ ഉണ്ടായിരുന്ന വിരാട് കോഹ്‌ലി- ക്രിസ് ഗെയ്ൽ കൂട്ടുകെട്ടിനെയാണ് വിരാട് കോഹ്‌ലി – ഡിവില്ലേഴ്‌സ് സഖ്യം മറികടന്നത്. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇവർ രണ്ടു പേരുടെയും കൂട്ടുകെട്ട് 3000 റൺസ് തികക്കുകയും ചെയ്തു.

Advertisement