ഐസൊലേഷന്‍ കഴിഞ്ഞ് വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യറും വീടുകളിലേക്ക് മടങ്ങി

Varunchakravarty

ഐപിഎലില്‍ ആദ്യമായി കോവിഡ് കണ്ടെത്തിയ താരങ്ങളായ കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യറും തങ്ങളുടെ വീട്ടിലേക്ക് മടങ്ങിയെന്ന് അറിയിച്ച് ബിസിസിഐ. ഇരുവരും കോവിഡ് നെഗറ്റീവ് ആയ ശേഷം തങ്ങളുടെ പത്ത് ദിവസത്തെ ഐസൊലേഷനും കഴിഞ്ഞ ശേഷം അവരവരുടെ വീടുകളിലേക്ക് മടങ്ങിയെന്നാണ് ബിസിസിഐ വക്താവ് അറിയിച്ചത്.

ഇരു താരങ്ങളുടെയും ആരോഗ്യനിലയെക്കുറിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇപ്പോളും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ ബയോ ബബിളില്‍ ആദ്യം കോവിഡ് കണ്ടെത്തിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിലായിരുന്നു.

കൊല്‍ക്കത്തയിലെ നാല് താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Previous articleമൂന്ന് മത്സരങ്ങൾ ബാക്കി, ലാലിഗ കിരീടം ആരു നേടും?
Next articleതാൻ രാജിവെക്കില്ല എന്ന് പിർലോ