വരുണ്‍ ആരോണ്‍ ഷോ, പകുതി വഴിയില്‍ പതറി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

- Advertisement -

രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മോശം ബാറ്റിംഗ് പ്രകടനം. കൊല്‍ക്കത്തയുടെ ഇന്നിംഗ്സിന്റെ ആദ്യ പകുതിയില്‍ ടീമിനു 3 വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് മാത്രമാണ് നേടാനായത്. ആദ്യ ഓവറില്‍ ക്രിസ് ലിന്നിനെ പൂജ്യത്തിനു നഷ്ടമായ കൊല്‍ക്കത്തയെ വരുണ്‍ ആരോണ്‍ ആണ് പ്രതിരോധത്തിലാക്കിയത്. തന്റെ മൂന്നോവറില്‍ 10 റണ്‍സ് മാത്രം വിട്ട് നല്‍കി 2 വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്.

ശുഭ്മന്‍ ഗില്ലിനെ(14) വരുണ്‍ പുറത്താക്കിയപ്പോള്‍ നിതീഷ് റാണയെ പുറത്താക്കുവാന്‍ താരം പോയിന്റില്‍ മികച്ചൊരു ക്യാച്ച് നേടി. ശ്രേയസ്സ് ഗോപാലിനായിരുന്നു വിക്കറ്റ്. പത്തോവര്‍ പിന്നിടുമ്പോള്‍ 3 റണ്‍സുമായി കാര്‍ത്തിക്കും 5 റണ്‍സ് നേടി സുനില്‍ നരൈനുമായിരുന്നു കൊല്‍ക്കത്തയ്ക്കായി ക്രീസില്‍.

Advertisement