സൂപ്പര്‍മാന്‍ എബി ഡി വില്ലിയേഴ്സ് ഒഴികെ എല്ലാവരും ബുദ്ധിമുട്ടിയ വിക്കറ്റായിരുന്നു ഷാര്‍ജ്ജയിലേത് – വിരാട് കോഹ്‍ലി

AB De Villiers Virat Kohli
- Advertisement -

സാധാരണ ഷാര്‍ജ്ജയില്‍ കാണുന്ന തരത്തിലുള്ള വിക്കറ്റല്ലായിരുന്നു ഇന്നലെ കണ്ടതെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. അതാണ് താന്‍ ടോസ് കിട്ടി ബാറ്റിംഗ് എടുത്തതെന്നും മത്സരം പുരോഗമിക്കും തോറും വിക്കറ്റും ബാറ്റിംഗിന് കൂടുതല്‍ പ്രയാസകരമാകുമെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി. സൂപ്പര്‍മാന്‍ എബി ഡി വില്ലിയേഴ്സ് ഒഴികെ ആര്‍ക്കും തന്നെ ഈ വിക്കറ്റില്‍ റണ്‍സ് കണ്ടെത്തുവാന്‍ പ്രയാസകരമായിരുന്നുവെന്നാണ് കോഹ്‍ലി പറഞ്ഞത്.

165-170 വരെയുള്ള സ്കോറാണ് ടീം പ്രതീക്ഷിച്ചതെന്നും എന്നാല്‍ എബിഡിയുടെ ഇന്നിംഗ്സ് മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചുവെന്നും കോഹ്‍ലി വ്യക്തമാക്കി. ബൗളിംഗ് യൂണിറ്റ് ശക്തമാണെങ്കില്‍ ഈ ടൂര്‍ണ്ണമെന്റില്‍ അവര്‍ക്ക് സാധ്യതയുണ്ടെന്നും കോഹ്‍ലി വ്യക്തമാക്കി.

ഇത്തരം പിച്ചില്‍ എബി ഡി വില്ലിയേഴ്സിന് മാത്രമേ ഇത്തരം ഒരു ഇന്നിംഗ്സ് കാഴ്ചവയ്ക്കുവാനാകുള്ളുവെന്നും വന്ന് ഏതാനും പന്തുകളില്‍ തന്നെ എബി ഡി വില്ലിയേഴ്സ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയെന്നും കോഹ്‍ലി പറഞ്ഞു.

 

Advertisement