ശ്രീകര്‍ ഭരത് ഒരു പരീക്ഷണമല്ലായിരുന്നു, താരം ടോപ് ക്ലാസ് ബാറ്റര്‍

Royalchallengersbangaloresrikarbharat Glennmaxwell

ശ്രീകര്‍ ഭരതിനെ മൂന്നാം നമ്പറിൽ ഇറക്കിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തീരുമാനം ഒരു പരീക്ഷണമല്ലായിരുന്നുവെന്ന് പറഞ്ഞ് ഗ്ലെന്‍ മാക്സ്വെൽ. താരം ഒരു ടോപ് ക്ലാസ് ബാറ്ററാണെന്നും അദ്ദേഹത്തിന്റെ രാജസ്ഥാനെതിരെയുള്ള ഇന്നിംഗ്സ് മികച്ച ഒന്നായിരുന്നുവെന്നും ഗ്ലെന്‍ മാക്സ്വെൽ സൂചിപ്പിച്ചു.

ഈ സംഘത്തിലെ ഓരോ താരങ്ങളും ഇത്തവണ അവസരത്തിനൊത്തുയര്‍ന്നാണ് ടീമിന്റെ വിജയം ഒരുക്കിയിരിക്കുന്നതെന്ന് ഗ്ലെന്‍ മാക്സ്വെല്‍ വ്യക്തമാക്കി. മികച്ച രീതിയിലാണ് ആര്‍സിബി കളിച്ചതെന്നും ബൗളര്‍മാര്‍ മത്സരത്തിലേക്ക് ടീമിനെ തിരിച്ചുകൊണ്ടുവന്നത് എടുത്ത് പറയേണ്ട ഒന്നാണന്നും ഗ്ലെന്‍ മാക്സ്വെൽ പറഞ്ഞു.

Previous articleആദ്യ ദിവസം കളി നടന്നത് 44.1 ഓവര്‍, ഇന്ത്യ 132/1 എന്ന നിലയിൽ
Next articleകൊമാൻ പുറത്തേക്ക്, പുതിയ പരിശീലകനെ തേടി ബാഴ്സലോണ