ഷാരൂഖ് ഖാന് മോഹ വില, പഞ്ചാബ് കിംഗ്സിന് സ്വന്തം

Shahrukhkhan

ഐപിഎലില്‍ ഇന്ത്യന്‍ അണ്‍ ക്യാപ്ഡ് താരം ഷാരൂഖ് ഖാന് 5.25 കോടി രൂപ. 20 ലക്ഷത്തിന്റെ അടിസ്ഥാനവിലയുള്ള താരത്തെ സ്വന്തമാക്കുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് ആദ്യം രംഗത്തെത്തിയതെങ്കിലും പിന്നീട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രംഗത്തെത്തി.

വില മൂന്ന് കോടിയ്ക്ക് മേലെത്തിയപ്പോള്‍ ഡല്‍ഹി പിന്മാറിയെങ്കിലും പകരം പഞ്ചാബ് കിംഗ്സ് രംഗത്തെത്തി. ഒടുവില്‍ റോയല്‍ ചലഞ്ചേഴ്സിന്റെ കടുത്തവെല്ലുവിളിയെ മറികടന്ന് താരത്തെ പ‍ഞ്ചാബ് സ്വന്തമാക്കി.

Previous articleമൊഹമ്മദൻസിനെ തകർത്ത് ഐസാൾ
Next articleമുഹമ്മദ് അസ്ഹറുദ്ദീന്‍ ബാംഗ്ലൂരില്‍, വിഷ്ണു വിനോദ് ‍ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം