മൊഹമ്മദൻസിനെ തകർത്ത് ഐസാൾ

20210218 171243

ഐലീഗിൽ ഐസാളിന് ഒരു വലിയ വിജയം. ഇന്ന് മൊഹമ്മദൻസിനെ നേരിട്ട ഐസാൾ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. 16ആം മിനുട്ടിൽ മാൽസംത്ലുവന്മ്ഗയുടെ ഗോളിലൂടെ ആണ് ഐസാൾ ലീഡ് എടുത്തത്. രണ്ടാൻ പകുതിയിൽ നാലു മിനുട്ടുകൾക്ക് ഇടയിൽ നേടിയ രണ്ടു ഗോളുകൾ ഐസാളിന് മൂന്ന് പോയിന്റ് ഉറപ്പിച്ചു കൊടുത്തു. ലാൽറം സംഗയും ലാലൻസംഗയുമാണ് 64ആം മിനുട്ടിലും 68ആം മിനുട്ടിലിമായി ഗോളുകൾ നേടിയത്‌. ഈ വിജയം ഐസാളിനെ 12 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തിച്ചു. പത്തു പോയിന്റുമായി മൊഹമ്മദൻസ് അഞ്ചാമതാണ് ഉള്ളത്.

Previous articleകോഹ്‍ലിയ്ക്കൊപ്പം കളിക്കുവാന്‍ സച്ചിന്‍ ബേബിയും
Next articleഷാരൂഖ് ഖാന് മോഹ വില, പഞ്ചാബ് കിംഗ്സിന് സ്വന്തം