ഐപിഎലിലെ തന്റെ ആദ്യ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി ശര്‍ദ്ധുൽ താക്കൂര്‍

Shardulthakur

ഇന്നലെ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി നാല് വിക്കറ്റ് നേടിയ ശര്‍ദ്ധുൽ താക്കൂര്‍ ഐപിഎലിലെ തന്റെ ആദ്യ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ആണ് നേടിയത്. താന്‍ ക്രഞ്ച് സമയങ്ങളിൽ മികച്ച രീതിയിൽ കളിക്കുമെന്നും കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ ടീമിന് ഏറെ പ്രാധാന്യമുള്ള സമയത്ത് താന്‍ മികച്ച പ്രകടനം നടത്തിയതിൽ സന്തോഷം ഉണ്ടെെന്നും ശര്‍ദ്ധുൽ താക്കൂര്‍ വ്യക്തമാക്കി.

പവര്‍പ്ലേയിൽ പേസര്‍മാര്‍ക്ക് കണക്കിന് പ്രഹരം ഏറ്റുവെങ്കിലും പവര്‍പ്ലേയ്ക്ക് ശേഷം സ്പിന്നര്‍മാര്‍ വന്ന് മത്സരത്തിൽ തിരിച്ചുവരവ് സാധ്യമാക്കുകയായിരുന്നുവെന്നും തനിക്ക് ടീമിനായി ബാറ്റ് കൊണ്ടും സംഭാവന ചെയ്യുവാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും താരം കൂട്ടിചേര്‍ത്തു.

Previous articleആദ്യ പത്തോവറിൽ ഏറെ വിക്കറ്റുകള്‍ പഞ്ചാബ് നഷ്ടപ്പെടുത്തി – മയാംഗ് അഗര്‍വാള്‍
Next articleഇബ്രാഹിമോവിച് സൂപ്പർ ഏജന്റായേക്കും! റൈയോളയുടെ ഏജൻസിയുടെ ഭാഗമാകും