നാല് മാസത്തിൽ ഇന്ത്യയിലെ മികച്ച ഓള്‍റൗണ്ടറാക്കി മൊഹ്സിനെ മാറ്റും – മുഹമ്മദ് ഷമി

Mohsinkhan

ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ മാത്രമല്ല ഐപിഎലിലെ ഇത്തവണത്തെ കണ്ടെത്തലുകളിൽ ഒരാളാണ് പേസ് ബൗളര്‍ മൊഹ്സിന്‍ ഖാന്‍. ടീമിലെ സ്ഥാനം ആദ്യ മത്സരത്തിന് ശേഷം നഷ്ടമായെങ്കിലും വീണ്ടും ലഭിച്ച അവസരം മുതലാക്കിയ താരം 14 വിക്കറ്റുകളാണ് നേടിയത്.

മൊഹ്സിന്‍ ഖാന്റെ കോച്ച് ബദറുദ്ദീന്‍ സിദ്ദിക്കി പറയുന്നത് താരത്തെ നാല് മാസത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആക്കി മാറ്റുമെന്നാണ് തന്നോട് മുഹമ്മദ് ഷമി പറഞ്ഞതെന്നാണ്.

ഷമിയുമായും സഹകരിച്ചിട്ടുള്ള കോച്ചാണ് ബദറുദ്ദീന്‍ സിദ്ദിക്കി. ക്രിക്കറ്റിനെക്കുറിച്ച് മികച്ച അറിവാണ് മൊഹ്സിനുള്ളതെന്നും കോച്ച് വ്യക്തമാക്കി. താരത്തിന് മികച്ച ബാറ്റിംഗ് സെന്‍സുണ്ടെന്ന് കെഎൽ രാഹുലും സമ്മതിച്ചതാണെന്ന് ഷമി തന്നോട് പറഞ്ഞുവെന്നാണ് സിദ്ദിക്കി വ്യക്തമാക്കിയത്.

Previous articleവെനീസിയക്ക് പുതിയ പരിശീലകൻ
Next articleപുതിയ മേച്ചിൽപ്പുറങ്ങൾ തേടി പിർലോ, ടർക്കിഷ് സൂപ്പർ ലീഗിൽ പരിശീലിപ്പിക്കും