വെനീസിയക്ക് പുതിയ പരിശീലകൻ

Img 20220610 004101

സീരി എയിലേക്ക് തിരികെയെത്താൻ ശ്രമിക്കുന്ന വെനീസിയ പുതിയ പരിശീലകനെ നിയമിച്ചു. ഇവാൻ ജാവോർസിക്കിനെ ആണ് പുതിയ പരിശീലകനായി എത്തിച്ചത്. വെനീസിയ കഴിഞ്ഞ സീസണിൽ സീരി ബിയിൽ സീരി എയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും സീസണിന്റെ അവസാനത്തിൽ റിലഗേറ്റഡ് ആവുകയും വീണ്ടും അവർ സീരി ബിയിലേക്ക് എത്തുകയുമായിരുന്നു.

2022-23 കാമ്പെയ്‌നിനായുള്ള തങ്ങളുടെ പുതിയ പരിശീലകൻ ജാവോർസിക് ആയിരിക്കുമെന്ന് അവർ ഇന്ന് പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ കരാറിൽ ജവോർസിക് ഒപ്പുവെച്ചു. 43കാരനായ ക്രൊയേഷ്യൻ സുഡ്റ്റിറോലിനെ ഈ സീസണിൽ സീരി ബിയിലേക്ക് പ്രൊമോഷൻ നേടിക്കൊടുത്ത ശേഷമാണ് വെനീസിയയിലേക്ക് എത്തുന്നത്. സുഡ്‌റ്റിറോൾ കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് ആകെ ഒമ്പത് ഗോളുകൾ മാത്രമായിരുന്നു വഴങ്ങിയത്.