ഐപിഎല്‍ കളിക്കണം, ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഷാക്കിബ് പിന്മാറി

ഷാക്കിബ് അല്‍ ഹസന്‍ ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍. താരം ഐപിഎല്‍ 2021 സീസണ്‍ പൂര്‍ണ്ണമായും കളിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്നും താരത്തിന് ആവശ്യമായ ലീവ് ബോര്‍ഡ് നല്‍കിയെന്നും അക്രം വ്യക്തമാക്കി.

3.2 കോടി രൂപയ്ക്ക് ഷാക്കിബ് അല്‍ ഹസനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് സ്വന്തമാക്കിയത്. 2011-2017 കാലഘട്ടത്തില്‍ ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരം ടീമിനെ 2012, 2014 വര്‍ഷങ്ങളില്‍ കിരീടത്തിലേക്ക് നയിച്ചതില്‍ പ്രധാനിയും ആയിരുന്നു.

പിന്നീട് താരം സണ്‍റൈസേഴ്സ് ഹൈദ്രാബാദിലേക്ക് ചേക്കേറുകയായിരുന്നു.

Previous articleആദ്യ ഡബ്ല്യുടിഎ ടൈറ്റില്‍ സ്വന്തമാക്കി അങ്കിത റെയ്‍ന
Next articleമാച്ച് ഒഫീഷ്യല്‍സില്‍ മാറ്റം ഇല്ലെന്ന് അറിയിച്ച് ഐസിസി