മാച്ച് ഒഫീഷ്യല്‍സില്‍ മാറ്റം ഇല്ലെന്ന് അറിയിച്ച് ഐസിസി

Nitinmenonanilchaudhary
- Advertisement -

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളിലും കഴിഞ്ഞ മത്സരങ്ങളിലെ അതേ മാച്ച് ഒഫീഷ്യലുകളെ തന്നെ നിയമിച്ച് ഐസിസി. മൂന്നാം ടെസ്റ്റില്‍ നിതിന്‍ മേനോനോടൊപ്പം അനില്‍ ചൗധരിയും നാലാം ടെസ്റ്റില്‍ മേനോനും വിരേന്ദര്‍ ശര്‍മ്മയും ആകും അമ്പയര്‍മാര്‍.

ആദ്യ രണ്ട് ടെസ്റ്റുകളില്‍ ചൗധരിയുടെയും ശര്‍മ്മയുടെയും പ്രകടനങ്ങള്‍ ഐസിസി പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെന്നാണ് അറിയുന്നത്. ചൗധരി ഫീല്‍ഡ് അമ്പയറായി മികവ് പുലര്‍ത്തിയെങ്കിലും തേര്‍ഡ് അമ്പയറായി രണ്ടാം ടെസ്റ്റില്‍ വലിയ പിഴവ് വരുത്തിയിരുന്നു.

എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് വേറെ ഒഫീഷ്യലുകളെ നിയമിക്കുക അപ്രായോഗികമാണെന്നതാണ് ഇപ്പോള്‍ ഐസിസിയെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. യാത്ര നിയന്ത്രണങ്ങളും ക്വാറന്റീനുമെല്ലാം ഐസിസിയ്ക്ക് കാര്യങ്ങള്‍ അനുകൂലമാക്കുന്നില്ല.

Advertisement