തന്റെ കഴിവില്‍ ക്യാപ്റ്റന്‍ വിശ്വാസം അര്‍പ്പിച്ചതില്‍ സന്തോഷം – ഷഹ്ബാസ് അഹമ്മദ്

Shahbazahmed
- Advertisement -

16 ഓവറുകള്‍ കഴിയുമ്പോള്‍ വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്നു സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഷഹ്ബാസ് അഹമ്മദ് എറിയാനെത്തിയ 17ാം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്ടമായപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ 6 റണ്‍സിന്റെ വിജയം ആര്‍സിബി സ്വന്തമാക്കുകയായിരുന്നു.

17ാം ഓവര്‍ എറിയാനെത്തുമ്പോള്‍ കാര്യങ്ങള്‍ കുറച്ച് പ്രയാസകരമായിരുന്നുവെന്നും എന്നാല്‍ തനിക്ക് അവസരം നല്‍കുകയും തന്റെ കഴിവില്‍ ക്യാപ്റ്റന്‍ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തത് തനിക്ക് സന്തോഷമുണ്ടാക്കിയെന്നു ഷഹ്ബാസ് പറഞ്ഞു. പിച്ചില്‍ നിന്ന് പിന്തുണയുണ്ടായിരുന്നുവെന്നും അത് ഉപയോഗിക്കുവാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും ഷഹ്ബാസ് സൂചിപ്പിച്ചു.

തനിക്ക് ഒരോവര്‍ കൂടി എറിയുവാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും എന്നാല്‍ സിറാജ് മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിനെ ക്യാപ്റ്റന്‍ ആ ദൗത്യം ഏല്പിക്കുകയായിരുന്നുവെന്നും അത് അദ്ദേഹം അര്‍ഹിച്ചിരുന്നുവെന്നും ഷഹ്ബാസ് അഹമ്മദ് വ്യക്തമാക്കി.

Advertisement