സിക്സുകളുടെ പെരുമഴയുമായി സഞ്ജു സാംസണ്‍, 19 പന്തില്‍ അര്‍ദ്ധ ശതകം

Sanjusamson

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സിക്സറുകളുടെ പെരുമഴയുമായി സഞ്ജു സാംസണ്‍. പവര്‍പ്ലേയില്‍ യശസ്വി ജൈസ്വാളിനെ നഷ്ടമായ ശേഷം ക്രീസിലെത്തിയ സഞ്ജു പവര്‍പ്ലേയില്‍ രണ്ട് സിക്സര്‍ നേടി സ്കോറിംഗ് വേഗത്തിലാക്കിയിരുന്നു.

പവര്‍പ്ലേയ്ക്ക് ശേഷം രവീന്ദ്ര ജഡേജ എറിഞ്ഞ ഏഴാം ഓവറിലെ ആദ്യ രണ്ട് പന്തുകളും സിക്സര്‍ പറത്തിയ സഞ്ജു സാംസണ്‍ പിന്നീട് സിംഗിള്‍ എടുത്ത് സ്ട്രൈക്ക് കൈമാറുകയായിരുന്നു. അടുത്ത ഓവര്‍ എറിയുവാന്‍ വന്ന പിയൂഷ് ചൗളയ്ക്കായിരുന്നു സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.

താരത്തെയും രണ്ട് സിക്സറുകള്‍ക്ക് പായിച്ച് സഞ്ജു തന്റെ അര്‍ദ്ധ ശതകം തികച്ചു. 19 പന്തില്‍ നിന്നാണ് സഞ്ജുവിന്റെ അര്‍ദ്ധ ശതകം. പിയൂഷ് ചൗളയുടെ ഓവറില്‍ ഒരു സിക്സും കൂടി നേടിയ സഞ്ജു ഇതുവരെ ഏഴ് സിക്സാണ് നേടിയിട്ടുള്ളത്.

ഓവറിന്റെ അവസാന പന്തില്‍ സ്മിത്ത് കൂടി സിക്സ് നേടിയപ്പോള്‍ രാജസ്ഥാന്‍ എട്ടോവറില്‍ നിന്ന് 96 റണ്‍സ് നേടി. 21 പന്തില്‍ 57 റണ്‍സുമായി സഞ്ജു സാംസണും 22 പന്തില്‍ 31 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്.

Previous articleചിൽവെൽ നാളെ ചെൽസിക്കായി അരങ്ങേറും, സിയെച് പരിക്കിന്റെ പിടിയിൽ തന്നെ
Next articleസഞ്ജുവിന് പിന്നാലെ സ്മിത്തിനും അര്‍ദ്ധ ശതകം, തകര്‍പ്പന്‍ ഇന്നിംഗ്സിന് ശേഷം സഞ്ജു പുറത്ത്