സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ മുൻപിൽ നിന്ന് നയിക്കുമെന്ന് ജോസ് ബട്ലർ

Sanju Samson Jos Buttler Rajasthan Royals

മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ മുൻപിൽ നിന്ന് നയിക്കുമെന്ന് ടീമിലെ സഹ താരം ജോസ് ബട്ലർ. ബാറ്റ് കൊണ്ടും വിക്കറ്റ് കീപ്പിങ് കൊണ്ടും സഞ്ജു രാജസ്ഥാൻ റോയൽസിനെ മുൻപിൽ നിന്ന് നയിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ബട്ലർ പറഞ്ഞു.

എന്നാൽ ക്യാപ്റ്റൻ എന്ന നിലയിൽ അനുഭവ സമ്പത്ത് ഇല്ലാത്തത് സഞ്ജു സാംസണ് കടുത്ത വെല്ലുവിളി ആണെന്നും ക്യാപ്റ്റൻസിയിൽ തനിക്കും വലിയ പരിചയം ഇല്ലെന്നും ബട്ലർ കൂട്ടിച്ചേർത്തു. ഏതെങ്കിലും ഒരു ഘട്ടത്തിൽ ക്യാപ്റ്റൻ എന്ന നിലയിൽ സഞ്ജുവിന് എന്തെങ്കിലും ഉപദേശം വേണ്ടി വന്നാൽ അത് നൽകാൻ ടീമിൽ സീനിയർ താരങ്ങൾ ഉണ്ടെന്നും ബട്ലർ പറഞ്ഞു. ഈ സീസണിന്റെ തുടക്കത്തിലാണ് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ നിയമിച്ചത്.