താനും സംഗക്കാരയും ഏറ്റുവം മികച്ച കോമ്പിനേഷന്‍ കൊണ്ടു വരുവാന്‍ ശ്രമിക്കും – സഞ്ജു സാംസണ്‍

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും മികച്ച കോമ്പിനേഷന്‍ കൊണ്ടുവരുവാന്‍ താനും ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കുമാര്‍ സംഗക്കാരയും ശ്രമിക്കുമെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ സ‍ഞ്ജു സാംസണ്‍. തന്റെ അഭിപ്രായത്തില്‍ ഒരു താരത്തിനോ ഒരു ഓപ്പണിംഗ് കൂട്ടുകെട്ടിനോ ആവശ്യത്തിന് സമയം നല്‍കണമെന്നാണെന്ന് സഞ്ജു പറഞ്ഞു.

2020 ടൂര്‍ണ്ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സ് 5 ഓപ്പണിംഗ് പെയറിനെ ആണ് പരീക്ഷിച്ചത്. ഇത്തവണ ടീമിന്റെ ഘടനയില്‍ ആദ്യ ഘട്ടത്തിലെങ്കിലും വലിയ മാറ്റങ്ങളുണ്ടാകില്ല എന്ന് സഞ്ജു സാംസണ്‍ വ്യക്തമാക്കി. തുടക്കത്തില്‍ ആ സ്ഥിരതയുണ്ടെങ്കിലും അത് തുടരണോ എന്നത് ടീമിന്റെ മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കുമെന്നും സഞ്ജു വ്യക്തമാക്കി.