അടുത്ത രണ്ട് വര്‍ഷത്തേക്ക് സഞ്ജയ് ബംഗാര്‍ ആര്‍സിബിയുടെ മുഖ്യ കോച്ച്

Sanjaybangar

ആര്‍സിബിയുടെ മുഖ്യ കോച്ചായി അടുത്ത രണ്ട് വര്‍ഷം ചുമതല വഹിക്കുക സഞ്ജയ് ബംഗാര്‍. മൈക്ക് ഹെസ്സൺ ക്രിക്കറ്റ് ഡയറക്ടര്‍ ആയി തുടരുമെന്നും ആര്‍സിബി അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് പരിശീലകനായി ചുമതല വഹിച്ച വ്യക്തിയാണ് സഞ്ജയ് ബംഗാര്‍. വരുന്ന മെഗാ ലേലത്തിന് മുമ്പുള്ള റീട്ടന്‍ഷനുകള്‍ ആരെല്ലാമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് സഞ്ജയ് ബംഗാര്‍ അറിയിച്ചത്.

മൈക്ക് ഹെസ്സൺ ആണ് സോഷ്യൽ മീഡിയയിലൂടെ സഞ്ജയ് ബംഗാറിന്റെ നിയമനം അറിയിച്ചത്. അടുത്ത സീസണില്‍ കരുത്തുറ്റ ടീം സൃഷ്ടിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി.

Previous articleമെസ്സി അർജന്റീനയിലേക്ക് പോയതിൽ പി എസ് ജിക്ക് അതൃപ്തി
Next articleടി20 ക്രിക്കറ്റിൽ ഇന്ത്യയെ മുന്നോട്ട് നയിക്കാൻ രോഹിത് ശർമ്മക്ക്‌ കഴിയും : രവി ശാസ്ത്രി