മെസ്സി അർജന്റീനയിലേക്ക് പോയതിൽ പി എസ് ജിക്ക് അതൃപ്തി

Copa America 2021 Final Brazil V Argentina
Soccer Football - Copa America 2021 - Final - Brazil v Argentina - Estadio Maracana, Rio de Janeiro, Brazil - July 10, 2021 Argentina's Lionel Messi in a video-call at the pitch after winning the Copa America REUTERS/Ricardo Moraes

പൂർണ്ണ ഫിറ്റ്നസിൽ അല്ലാതിരിക്കെ രാജ്യാന്തര മത്സരങ്ങൾക്കായി ലയണൽ മെസ്സി അർജന്റീനയിലേക്ക് പോയതിൽ പി എസ് ജിക്ക് അതൃപ്തി. ഈ സീസണിൽ ഇതുവരെ പൂർണ്ണ ഫിറ്റ്നസിലേക്ക് എത്താ‌ കഴിയാത്ത മെസ്സിക്ക് പി എസ് ജിയുടെ അവസാന രണ്ടു മത്സരങ്ങൾ പരിക്ക് കാരണം നഷ്ടപ്പെട്ടിരുന്നു. പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുക്കുന്നതിൽ മെസ്സി ശ്രദ്ധ കൊടുക്കും എന്നാണ് പി എസ് ജി കരുതിയിരുന്നത്. എന്നാൽ അർജന്റീനയ്ക്ക് നിർണായ മത്സരങ്ങൾ ആണ് നടക്കാൻ ഉള്ളത് എന്നത് കൊണ്ട് മെസ്സി രാജ്യത്തിനായി കളിക്കാൻ തീരുമാനിക്കുക ആയിരുന്നു.

ബ്രസീലിന് എതിരായ മത്സരത്തിൽ മെസ്സി 90 മിനുട്ടും കളിക്കും എന്നാണ് റിപ്പോർട്ടുകൾ. ബ്രസീലിനും ഉറുഗ്വേക്ക് എതിരെയും അർജന്റീനക്ക് ഈ ഇന്റർ നാഷണൽ ബ്രേക്കിൽ മത്സരങ്ങൾ ഉണ്ട്. കഴിഞ്ഞ ഇന്റർ നാഷണൽ ബ്രേക്കിൽ ഏറ്റ പരിക്ക് ആയിരുന്നു മെസ്സിക്ക് അതിനു ശേഷമുള്ള മാസം പ്രശ്നമായത്.

Previous articleബംഗ്ലാദേശ് ടി20 പരമ്പരയിൽ നിന്ന് ഹഫീസ് പിന്മാറി
Next articleഅടുത്ത രണ്ട് വര്‍ഷത്തേക്ക് സഞ്ജയ് ബംഗാര്‍ ആര്‍സിബിയുടെ മുഖ്യ കോച്ച്