സാം കറനെ മൂന്നാം നമ്പറില്‍ ചെന്നൈയ്ക്ക് ഉപയോഗിക്കാവുന്നതാണ്

- Advertisement -

ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് മൂന്നാം നമ്പറില്‍ ഉപയോഗിക്കണമെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. സുരേഷ് റെയ്‍ന ഐപിഎല്‍ കളിക്കാതെ മടങ്ങിയതോടെയാണ് ഈ വിടവിലേക്ക് ചെന്നൈ ഒരു പുതിയ താരത്തെ കണ്ടെത്തേണ്ട സ്ഥിതിയിലേക്ക് നീങ്ങിയത്.

റെയ്‍നയുടെ മടങ്ങിപ്പോക്കിനെക്കുറിച്ച് പല അഭ്യൂഹങ്ങളുമുണ്ടെങ്കിലും താരം മടങ്ങിയതോടെ മൂന്നാം നമ്പറിലെ വിശ്വസ്തനെയാണ് ടീമിന് നഷ്ടമായിരിക്കുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് താരം മടങ്ങിയതെന്നാണ് പറയപ്പെടുന്നതെങ്കിലും പല തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

ഇടം കൈയ്യന്‍ പേസര്‍മാര്‍ക്ക് ധോണി പലപ്പോഴും മുന്‍ഗണന കൊടുക്കുന്നതിനാല്‍ തന്നെ ടീമില്‍ സ്ഥാനം പിടിക്കുവാന്‍ മികച്ച അവസരം സാം കറനുണ്ട്. അതിനാല്‍ തന്നെ താരത്തെ മൂന്നാം നമ്പറിലും പരീക്ഷിക്കാവുന്നതാണെന്ന് ശിവരാമകൃഷ്ണന്‍ പറഞ്ഞു. കിംഗ്സ് ഇലവന്‍ പഞ്ചാബ് താരത്തിനെ പവര്‍ പ്ലേയില്‍ അടിച്ച് തകര്‍ക്കാനായി പലയാവര്‍ത്തി ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയിട്ടുള്ളതാണ്.

Advertisement