സൂപ്പര്‍ സാഹ!!! ഗുജറാത്തിന് 7 വിക്കറ്റ് വിജയം

Saha

വൃദ്ധിമന്‍ സാഹയുടെ 67 റൺസിന്റെ ബലത്തിൽ 5 പന്ത് അവശേഷിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 7 വിക്കറ്റ് വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്. ഇതോടെ ഐപിഎലില്‍ ഒന്നാം സ്ഥാനം ആര്‍ക്കും വിട്ട് നൽകില്ല എന്ന പ്രഖ്യാപനം കൂടിയാണ് ഗുജറാത്ത് നടത്തിയിരിക്കുന്നത്.

ചെന്നൈയുടെ സ്കോറായ 133 റൺസ് പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് വേണ്ടി സാഹ പുറത്താകാതെ 67 റൺസ് നേടിയപ്പോള്‍ ശുഭ്മന്‍ ഗിൽ(18), മാത്യു വെയ്ഡ്(20), ഡേവിഡ് മില്ലര്‍(15*) എന്നിവരാണ് റൺസ് കണ്ടെത്തിയത്.

ചെന്നൈയ്ക്ക് വേണ്ടി മതീഷ പതിരാന രണ്ട് വിക്കറ്റ് നേടി.

Previous articleനിര്‍ണ്ണായക മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാന് ബാറ്റിംഗ്
Next articleസ്റ്റിമാച് വന്നിട്ട് മൂന്ന് വർഷം, ജയിച്ചത് ആകെ 6 മത്സരങ്ങൾ