സ്വപ്‌നങ്ങൾ യാഥാർഥ്യമാകും, വരുൺ ചക്രവർത്തിക്ക് ആശംസകളുമായി സച്ചിനും ഗവാസ്കറും

Varun Chakravarthy Ipl Kkr
- Advertisement -

ഇന്ത്യൻ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വരുൺ ചക്രവർത്തിക്ക് ആശംസകളുമായി മുൻ ഇന്ത്യൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും സുനിൽ ഗവാസ്കറും. കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ വരുൺ ചക്രവർത്തി ആദ്യമായി ഇടം നേടിയിരുന്നു.

ഇന്ത്യൻ ടീമിൽ ഇടം നേടിയത് വരുൺ ചക്രവർത്തിക്ക് സന്തോഷം നൽകുമെന്നും ചില സ്വപ്‌നങ്ങൾ യാഥാർഥ്യമാവുമെന്നാണ് ഇത് കാണിച്ചു തരുന്നതെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയത് മാത്രമല്ല ചക്രവർത്തിയെ മികച്ച ബൗളറാക്കുന്നതെന്നും ടൂർണമെന്റിൽ ഉടനീളം വരുൺ ചക്രവർത്തിക്കെതിരെ റൺസ് കണ്ടെത്താൻ ബാറ്റ്സ്മാൻമാർ വിഷമിച്ചെന്നും ഗാവസ്‌കർ പറഞ്ഞു.

വരുൺ ചക്രവർത്തി ടൂർണമെന്റിൽ ഉടനീളം വളരെ കുറച്ച് റൺസ് മാത്രമാണ് വിട്ടുകൊടുത്തതെന്നും സമ്മർദ്ദ ഘട്ടങ്ങളിൽ പോലും വരുൺ ചക്രവർത്തി മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. ടൂർണമെന്റിൽ 11 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി മികച്ച ഫോമിലാണ്. ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ വരുൺ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു.

Advertisement