ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ

Rohitsharma
- Advertisement -

ഐ.പി.എല്ലിൽ മികച്ച ഫോമിലുള്ള ഡൽഹി ക്യാപിറ്റൽസിനെ അനായാസം പരാജയപെടുത്തിയെങ്കിലും മുംബൈ ഇന്ത്യൻസ് കുറച്ചുകൂടി മെച്ചപ്പെടാൻ ഉണ്ടെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്നലെ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 4 വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് എടുത്തത്. തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് 5 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടിയ ജയം ഉറപ്പിക്കുകയായിരുന്നു.

നിലവിൽ മുംബൈ ഇന്ത്യൻ കളിക്കുന്ന രീതി ആത്മവിശ്വാസം നൽകുന്നുണ്ടെന്നും ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരം വളരെ മികച്ചതായിരുന്നെന്നും വളരെ പ്രധാനപ്പെട്ട രണ്ട് പോയിന്റാണ് ടീമിന് ലഭിച്ചതെന്നും രോഹിത് ശർമ്മ പറഞ്ഞു. നിലവിൽ മുംബൈ ഇന്ത്യൻസ് എല്ലാം ശരിയായ രീതിയിലാണ് ചെയ്യുന്നതെന്നും എന്നാൽ ചില ഏരിയകളിൽ കുറച്ചുകൂടെ മെച്ചപ്പെടാൻ ഉണ്ടെന്നും രോഹിത് ശർമ്മ പറഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരം ജയിച്ചതോടെ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു.

Advertisement