ഐ എസ് എൽ, എട്ട് പേർ കൊറോണ പോസിറ്റീവ്

20201012 072920
- Advertisement -

ഐ എസ് എല്ലിനായി ഗോവയിൽ എത്തിയ താരങ്ങളിലും പരിശീലകരിലും നടത്തിയ കൊറോണ പരിശോധനയിൽ എട്ട് പേർക്ക് കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ചെന്നൈയിൻ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, എഫ് സി ഗോവ എന്നീ ക്ലബുകളുടെ താരങ്ങൾക്കും ഒഫീഷ്യൽസിനും നടത്തിയ കൊറോണ പരിശോധനയിൽ ആണ് എട്ട് കൊറോണ പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്.

ബെംഗളൂരു എഫ് സിയും ഈസ്റ്റ് ബംഗാളും ഒഴികെ ബാക്കി എല്ലാ ക്ലബുകളും ഗോവയിൽ എത്തി കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബഗാൻ, ജംഷദ്പൂർ, ഒഡീഷ എഫ് സി, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബുകളിൽ ഒന്നും ആദ്യ കൊറോണ പരിശോധനയിൽ പോസിറ്റീവ് കേസുകൾ ഇല്ല. ഇപ്പോൾ പോസിറ്റീവ് ആയ താരങ്ങൾ ഐസൊലേഷനുൽ തുടരും. രണ്ട് തവണ ടെസ്റ്റ് നെഗറ്റീവ് ആയാൽ മാത്രമേ താരങ്ങൾക്ക് ഇനി പരിശീലനം പുനരാരംഭിക്കാൻ ആവുകയുള്ളൂ.

Advertisement