മുംബൈയ്ക്കായി രോഹിത് തിരികെ എത്തുന്നു, ടോസ് അറിയാം

Rohit Sharma Mumbai Indians Ipl

ഐപിഎലിൽ ഇന്നത്തെ മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍. ടോസ് നേടി കൊല്‍ക്കത്ത ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം കളിക്കാതിരുന്ന രോഹിത് തിരികെ എത്തുമ്പോള്‍ മുംബൈ നിരയിൽ നിന്ന് അന്മോൽപ്രീത് സിംഗ് പുറത്ത് പോകുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മാറ്റങ്ങളില്ലാതെയാണ് കളിക്കാനെത്തുന്നത്. കൊല്‍ക്കത്തയ്ക്കെതിരെ മികച്ച റെക്കോര്‍ഡ് കൈവശമുള്ള മുംബൈ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. കൊല്‍ക്കത്ത ആറാം സ്ഥാനത്തും നില്‍ക്കുന്നു. ഇരു ടീമുകളും തമ്മിൽ 2 പോയിന്റിന്റെ വ്യത്യാസമാണുള്ളത്.

മുംബൈ ഇന്ത്യന്‍സ് : Quinton de Kock(w), Rohit Sharma(c), Suryakumar Yadav, Ishan Kishan, Saurabh Tiwary, Kieron Pollard, Krunal Pandya, Adam Milne, Rahul Chahar, Jasprit Bumrah, Trent Boult

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : Shubman Gill, Venkatesh Iyer, Rahul Tripathi, Nitish Rana, Eoin Morgan(c), Dinesh Karthik(w), Andre Russell, Sunil Narine, Lockie Ferguson, Varun Chakravarthy, Prasidh Krishna

Previous articleഐഎസ്‌എൽ പ്രീസീസൺ പരിശീലനത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ടീം കൊച്ചിയിലേക്ക്‌ മടങ്ങുന്നു
Next articleഐ പി എല്ലിൽ ആർക്കും നേടാൻ ആവാതിരുന്ന ഒരു റെക്കോർഡ് കുറിച്ച് ഹിറ്റ്മാൻ