ഐപിഎലില്‍ അര്‍ദ്ധ ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റിയാന്‍ പരാഗ്

ഇന്ന് ഡല്‍ഹിയ്ക്കെതിരെ 47 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടുമ്പോള്‍ ഒരു ടി20 മത്സരത്തില്‍ അര്‍ദ്ധ ശതകം നേടുന്ന വേഗതയൊന്നുമില്ലായിരുന്നു റിയാന്‍ പരാഗിന്റെ ഇന്നിംഗ്സിനു. 4 ബൗണ്ടറിയും രണ്ട് സിക്സും നേടി രണ്ട് പന്തുകള്‍ക്ക് ശേഷം ഇന്നിംഗ്സിന്റെ അവസാന പന്തില്‍ താരം പുറത്തായെങ്കിലും ഏറെ നിര്‍ണ്ണായകമായിരുന്നു താരം ഇന്ന് നേടിയ 50 റണ്‍സ്. തന്റെ ടീമിന്റെ സീനിയര്‍ താരങ്ങളും മുന്‍ നിര ബാറ്റ്സ്മാന്മാരുമെല്ലാം തകര്‍ന്നടിഞ്ഞപ്പോള്‍ വീണ്ടും അവസരത്തിനൊത്തുയര്‍ന്ന പരാഗ് ഇന്നത്തെ അര്‍ദ്ധ ശതകത്തോടെ ഐപിഎലില്‍ അര്‍ദ്ധ ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായി.

115 റണ്‍സാണ് ടീം നേടിയതെങ്കിലും താരം ക്രീസിലെത്തിയപ്പോള്‍ ടീം 30/4 എന്ന നിലയിലായിരുന്നു. പിന്നീട് ശ്രേയസ്സ് ഗോപാലുമായി 27 റണ്‍സ് കൂട്ടിചേര്‍ത്തുവെങ്കിലും ചുറ്റും വിക്കറ്റുകള്‍ വീഴുന്നതിനിടെയായിരുന്നു റിയാന്‍ പരാഗ് ബാറ്റ് വീശിയത്. വാലറ്റത്തെ കൂട്ടുപിടിച്ച് 65/7 എന്ന നിലയില്‍ നിന്ന് ടീമിനെ 115/9 എന്ന സ്കോറിലേക്ക് എത്തിച്ചതില്‍ ഏറെ നിര്‍ണ്ണായകമായ പങ്ക് വഹിച്ചതും റിയാന്‍ പരാഗ് ആയിരുന്നു.

Previous articleകോപ അമേരിക്കയ്ക്ക് മുന്നെ ഖത്തറിനെ നേരിടാൻ ബ്രസീൽ
Next articleയൂറോപ്പ ഫൈനലിൽ ചെൽസിയെ വേണ്ടെന്ന് ഒബമയാങ്