ഡൽഹിക്ക് വേണ്ടി ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായി റിഷഭ് പന്ത്

Rishabhpant

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായി മാറി റിഷഭ് പന്ത്. ഇന്ന് ഷാർജയിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് റിഷഭ് പന്ത് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗിന്റെ റെക്കോർഡ് മറികടന്നത്.

2016ൽ ഡൽഹിക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ റിഷഭ് പന്ത് 79 മത്സരങ്ങളിൽ നിന്ന് 2390 റൺസ് എടുത്തിട്ടുണ്ട്. 79 മത്സരങ്ങളിൽ നിന്ന് 2382 റൺസായിരുന്നു വിരേന്ദർ സെവാഗിന്റെ സമ്പാദ്യം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 36 പന്തിൽ 39 റൺസാണ് റിഷഭ് പന്ത് നേടിയത്. നേരത്തെ ഡൽഹി ക്യാപിറ്റൽസ് ഡൽഹി ഡെയർഡെവിൾസ് എന്ന പേരിലാണ് അറിയപ്പെട്ടത്.

Previous article“ധോണി ഈ വർഷം ഐപിഎല്ലിൽ നിന്നും വിരമിക്കും “
Next articleമുംബൈയ്ക്കും പഞ്ചാബിനും നിര്‍ണ്ണായകം, ടോസ് അറിയാം