റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി തുടരും

Iyerpant

ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടത്തിലും ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി റിഷഭ് പന്ത് തുടരും. നേരത്തെ ആദ്യ ഘട്ടത്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് പരിക്കേറ്റതിനെ തുടർന്ന് റിഷഭ് പന്താണ് ടീമിനെ നയിച്ചത്. തുടർന്ന് റിഷഭ് പന്തിന്റെ ക്യാപ്റ്റൻസിയിൽ ഡൽഹി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പരിക്ക് മാറി ശ്രേയസ് അയ്യർ പരിക്ക് മാറി തിരിച്ചെത്തിയതിനെ തുടർന്ന് ആര് ഡൽഹി ക്യാപിറ്റൽസിനെ നയിക്കും എന്ന ചോദ്യം ഉയർന്നിരുന്നു.

തുടർന്ന് ഇന്ന് ഡൽഹി ക്യാപിറ്റൽസ് റിഷഭ് പന്ത് തന്നെ ക്യാപ്റ്റനായി തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ റിഷഭ് പന്തിന് കീഴിൽ 6 മത്സരങ്ങൾ ജയിച്ച ഡൽഹി ക്യാപിറ്റൽസ് ഐ.പി.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയിലാണ് ഡൽഹി ക്യാപിറ്റൽസ് ഐ.പി.എൽ ഫൈനലിൽ എത്തിയത്.

Previous articleഅരുൺ കേരള യുണൈറ്റഡിൽ
Next articleമക്ടോമിനയും ടെല്ലസും പരിക്ക് മാറി എത്തി