അരുൺ കേരള യുണൈറ്റഡിൽ

Img 20210916 193633

മലപ്പുറം സെപ്‌റ്റംബർ 15 : കേരള യുണൈറ്റഡ് FC മുൻ റിയൽ കാശ്മീർ FC താരമായ അരുൺ നാഗിയാളുമായി രണ്ടു വർഷത്തെ കരാറിൽ ഏർപ്പെട്ടു.

27 വയസ്സ് പ്രായവും, ജമ്മു സ്വദേശിയും, മുൻ റിയൽ കാശ്മീർ FC താരമായ അരുൺ നാഗിയാളുമായി കേരള യുണൈറ്റഡ് FC രണ്ടു വർഷത്തെ കരാറിൽ ഏർപ്പെട്ടു.. കഴിഞ്ഞ സീസണിൽ അരുൺ റിയൽ കാശ്മീരിന് വേണ്ടി കളിച്ചിരുന്നു. 2020 IFA ഷീൽഡ് വിജയിക്കുകയും ചെയ്തു.

“ജമ്മുവിന് പുറത്തൊരു ക്ലബ് ഒരു പുതിയ അനുഭവമാണ്.ഐ-ലീഗിൽ നിന്നും, സെക്കന്റ് ഡിവിഷനിൽ നിന്നും ലഭിച്ച കളി പരിചയം, യുണൈറ്റഡിന് വേണ്ടി നല്ല രീതിയിൽ പ്രകടമാക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. യുണൈറ്റഡ്‌ വേൾഡ് മാനേജ്മെന്റിന് ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു . ” സൈനിങ്ങിനു ശേഷം അരുൺ പറഞ്ഞു .

” യുണൈറ്റഡിന്റെ സ്‌ക്വാഡിൽ കേരളത്തിൽ നിന്നും പുറമെയുള്ള ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് അരുൺ. ഐ-ലീഗിലും, രണ്ടാം ഡിവിഷനിലും അദ്ദേഹത്തിന്റെ പരിചയസമ്പത്തു തീർച്ചയായും ടീമിന് മുതൽക്കൂട്ട് ആകും.” കേരള യുണൈറ്റഡ് FC മാനേജിങ് ഡയറക്ടർ സക്കറിയ കൊടുവേരി പറഞ്ഞു.

Previous articleഹൈദരാബാദ് എഫ്.സിയെ തകര്‍ത്ത് ഗോകുലം
Next articleറിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി തുടരും