പോണ്ടിംഗ് മുംബൈയിലെ യുവതാരങ്ങള്‍ക്ക് വേണ്ടത്ര പ്രോത്സാഹനം നല്‍കുവാന്‍ മുന്നില്‍ നിന്നിരുന്നു

മുംബൈ ഇന്ത്യന്‍സ് നായകനായിരുന്നപ്പോള്‍ റിക്കി പോണ്ടിംഗ് ടീമിലെ യുവ താരങ്ങള്‍ക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നല്‍കി പോന്നിരുന്നുവെന്ന് പറഞ്ഞ് ടീമിന്റെ ഇപ്പോളത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. റിക്കി പോണ്ടിംഗില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്ത രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ നാല് കിരീടം ആണ് മുംബൈ ഇതുവരെ നേടിയിട്ടുള്ളത്.

2013 ലേലത്തില്‍ മുംബൈ റിക്കി പോണ്ടിംഗിനെ സ്വന്തമാക്കിയപ്പോള്‍ താരം നേരത്തെ തന്നെ ഇന്ത്യയിലേക്ക് എത്തിയിരുന്നുവെന്നും രോഹിത് വ്യക്തമാക്കി. ടീമംഗങ്ങളെയും സ്റ്റാഫിനെയും എല്ലാം അടുത്ത് അറിയുവാന്‍ വേണ്ടിയാണ് താരം നേരത്തെ എത്തിയത്. ടീം ബോണ്ടിംഗ് സെഷനാണ് ആദ്യം വേണ്ടതെന്നായിരുന്നു പോണ്ടിംഗിന്റെ അഭിപ്രായം. അത് ടീമംഗങ്ങളില്‍ മികച്ച രീതിയിലുള്ള പൊസിറ്റീവ് പ്രഭാവമാണ് ഉണ്ടാക്കിയത് എന്നും രോഹിത് വ്യക്തമാക്കി.