കെയ്ൻ റിച്ചാർഡ്‌സണും സാമ്പയും ചെന്നൈയിൽ എത്തി

Adamzampa
- Advertisement -

റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സ്ക്വാഡിൽ ചേരാൻ ബാക്കി ഉണ്ടായിരുന്ന ഓസ്‌ട്രേലിയൻ താരങ്ങളായ ആദം സാമ്പയും കെയ്ൻ റിച്ചാർട്സണും ചെന്നൈയിൽ എത്തി. ഇരുവരും ആർ സി ബിയുടെ ബയോ ബബിളിൽ ചേർന്നു. ഇനി ഏഴു ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ ഇരു താരങ്ങൾക്കും ടീമിനൊപ്പം പരിശീലനം നടത്താനോ കളിക്കാനോ പറ്റുകയുള്ളൂ. ഇവർ കൂടെ എത്തിയതോടെ ആർ സി ബിയുടെ മുഴുവൻ വിദേശ താരങ്ങളും ക്യാമ്പിൽ എത്തി. ഫിൻ അലനും സാംസും അടുത്ത മത്സരം മുതൽ ആർ സി ബിക്ക് ഒപ്പം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഈ സീസണ് ഐ പി എൽ വിജയിച്ചു കൊണ്ട് തുടങ്ങിയ ആർ സി ബി ഇത്തവണ എങ്കിലും കിരീടം നേടാമെന്ന പ്രതീക്ഷയിലാണ്.

Advertisement