മുന്‍ ബംഗ്ലാദേശ് നായകന് കോവിഡ്

Akramkhan
- Advertisement -

മുന്‍ ബംഗ്ലാദേശ് നായകന്‍ അക്രം ഖാന് കോവിഡ് സ്ഥിരീകരിച്ചു. ബംഗ്ലാദേശിനായി 44 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള 52 വയസ്സുകാരന്‍ ഇപ്പോള്‍ ബംഗ്ലാദേശ് ബോര്‍ഡിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ ആണ്. ബംഗ്ലാദേശിനായി എട്ട് ടെസ്റ്റുകളും ഇദ്ദേഹം കളിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശ് താരങ്ങള്‍ക്ക് കൊറോണ വാക്സിനിന്റെ രണ്ടാമത്തെ ഡോസ് നല്‍കിയത്. ഉടന്‍ ഇവര്‍ ശ്രീലങ്കയിലേക്ക് പര്യടനത്തിനായി തിരിക്കുമെന്നാണ് അറിയുന്നത്. കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതോടെ ഏപ്രില്‍ 14 മുതല്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement