10 കോടിയ്ക്ക് ക്രിസ് മോറിസിനെ സ്വന്താക്കി ബാംഗ്ലൂര്‍, രംഗത്തെത്തിയത് നാല് ടീമുകള്‍

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ 10 കോടി രൂപയ്ക്ക് സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അടിസ്ഥാന വിലയായ 1.50 കോടി രൂപയ്ക്ക് ലേലത്തില്‍ കടന്നത് രാജസ്ഥാന്‍ റോയല്‍സ് ആണെങ്കിലും പിന്നീട് ടീം രംഗത്തെത്തിയില്ല. പിന്നീട് കിംഗ്സ് ഇലവനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൂടി ലേലത്തില്‍ പങ്കെടുത്തപ്പോള്‍ അവസാന ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും ഒപ്പം ചേര്‍ന്നു.

മുംബൈയുടെ വരവോടു കൂടി കിംഗ്സ് ഇലവന്‍ പിന്മാറിയെങ്കിലും ബാംഗ്ലൂര്‍ മത്സര രംഗത്ത് തന്നെ തുടര്‍ന്നു. ഒടുവില്‍ 10 കോടി രൂപയ്ക്ക് മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു.

Previous articleസാം കറനെ പൊന്നും വിലകൊടുത്ത് വാങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്
Next articleരാജസ്ഥാനും കൈവിട്ടു‍, വാങ്ങാനാളില്ലാതെ സ്റ്റുവർട്ട് ബിന്നി