ഒന്നാം സ്ഥാനക്കാര്‍ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ആര്‍സിബി

Rcbfaf

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡു പ്ലെസി. ഒന്നാം സ്ഥാനക്കാരായ ഗുജറാത്തിനെതിരെ ജയം നേടാനായാൽ പത്ത് പോയിന്റുള്ള ആര്‍സിബിയ്ക്ക് നാലാം സ്ഥാനത്തേക്ക് തിരികെ എത്തുവാനാകും. ഡേ ഗെയിം ആയതിനാലാവും ടീമിന്റെ ഈ തീരുമാനം.

ഒരു മാറ്റമാണ് ആര്‍സിബി നിരയിലുള്ളത്. സുയാഷിന് പകരം മഹിപാൽ ലോംറോര്‍ ടീമിലേക്ക് എത്തുന്നു. അതേ സമയം ഗുജറാത്ത് ടൈറ്റന്‍സ് നിരയിൽ യഷ് ദയാലിന് പകരം പ്രദീപ് സാംഗ്വാന്‍ ടീമിലേക്ക് എത്തുന്നു. ആയുഷ് ബദോനിയ്ക്ക് പകരം സായി സുദര്‍ശനും ടീമിലേക്ക് എത്തുന്നു.

 

Previous articleആദ്യ ഗെയിം നേടി, പിന്നെ വീണു!!! സിന്ധുവിന് നിരാശ
Next articleഏജീസ് സെലെസ്റ്റിയൽ ട്രോഫി കിരീട ജേതാക്കള്‍