മുംബൈ ഏറ്റവും അധികം തയ്യാറെടുപ്പുകള്‍ നടത്തുന്നത് ബാംഗ്ലൂരിനെതിരെ, അവരുടെ ബാറ്റിംഗ് ലൈനപ്പ് പേടിപ്പെടുത്തുന്നത്

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് ഏറ്റവും അധികം തയ്യാറെടുപ്പുകള്‍ നടത്തുന്നത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണെന്ന് പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. മറ്റു ടീമുകള്‍ക്കെതിരെയുള്ള മത്സരങ്ങള്‍ക്ക് മുമ്പുള്ളതിലും മണിക്കൂറുകള്‍ അധികമാണ് മുംബൈ ആര്‍സിബിയ്ക്കെതിരെയുള്ള മത്സരത്തിനുള്ള ടീം മീറ്റിംഗില്‍ ഏര്‍പ്പെടാറെന്ന് രോഹിത് പറഞ്ഞു.

അവരുടെ ബാറ്റിംഗ് ലൈനപ്പ് അവിശ്വസനീയമായ ഒന്നാണ്. അതിനാല്‍ തന്നെ തയ്യാറെടുപ്പുകളും അത്രമാത്രം മികച്ചതായിരിക്കണമെന്ന് രോഹിത് വ്യക്തമാക്കി. വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സും ഇപ്പോളും ശക്തി പകരുന്ന ബാംഗ്ലൂര്‍ ലൈനപ്പില്‍ മുമ്പ് ക്രിസ് ഗെയിലും കെഎല്‍ രാഹുലും എല്ലാം ഭാഗമായിരുന്നു.