പരിക്ക് വിനയായി അദൂരിസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അത്ലെറ്റിക്ക് ബിൽബാവോയുടെ സ്ട്രൈക്കർ ആർടിസ് അദൂരിസ് ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഈ സീസൺ അവസാനം ഫുട്ബോളിൽ നിൻ വിരമിക്കാൻ ആയുരുന്നു അദൂരിസിന്റെ ഉദ്ദേശം എങ്കിലും അടുത്തിടെയേറ്റ പരിക്ക് സാരമുള്ളതായതിനാൽ വിരമിക്കൽ നേരത്തെ ആക്കുന്നതായി അദൂരിസ് അറിയിച്ചു. ഇനി ലാലിഗ പുനരാരംഭിക്കുമ്പോൾ അദൂരിസ് അത്ലറ്റിക്ക് ടീമിനൊപ്പം ഉണ്ടാവില്ല.

അവസാന 15 സീസണിലും ലാലിഗയിൽ കളിച്ച താരമാണ് അദൂരിസ്. ലാലിഗയിൽ 158 ഗോളുകൾ നേടിയിട്ടുണ്ട്. 21ആം നൂറ്റാണ്ടിൽ ഡേവിഡ് വിയ്യ മാത്രമാണ് ലാലിഗയിൽ അദൂരിസിനേക്കാൾ ഗോൾ നേടിയ സ്പാനിഷ് താരം. കരിയറിൽ ആകെ 780 മത്സരങ്ങൾ കളിച്ചിട്ടുള്ള അദൂരിസ് 285 ഗോളുകൾ നേടിയിട്ടുണ്ട്. അത്ലറ്റിക്ക് ബിൽബാവോയിലൂടെയാണ് വളർന്നത് എങ്കിലും പല ക്ലബുകളിലും കളിച്ച് 2012ൽ മാത്രമാണ് അദൂരിസ് അത്ലറ്റിക്ക് ടീമിന്റെ സ്ഥിരം സ്ട്രൈക്കറായി മാറിയത്.

വലൻസിയ, മലോർക, വല്ലഡോയ്യിഡ് എന്നീ ലാലിഗ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. ബിൽബാവോയിൽ മാത്രം 405 മത്സരങ്ങൾ താരം കളിച്ചു. സ്പാനിഷ് ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്.