രാജസ്ഥാന്‍ തിരികെ ചെന്ന് ഗൃഹപാഠം ചെയ്യത് തുടങ്ങണം – സഞ്ജു സാംസണ്‍

Rajasthanroyals

ബാംഗ്ലൂരിനെതിരെയുള്ള മത്സരം രാജസ്ഥാന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്ന ഒന്നാണെന്ന് തുറന്ന് സമ്മതിച്ച് ടീം നായകന്‍ സഞ്ജു സാംസണ്‍. രാജസ്ഥാന്‍ നേടിയ 177 റണ്‍സ് വിക്കറ്റ് നഷ്ടമില്ലാതെ 16.3 ഓവറിലാണ് വിരാട് കോഹ്‍ലിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് നേടിയത്. സത്യസന്ധമായി ടീം പ്രകടനം വിലയിരുത്തണമെന്നും മികച്ച തിരിച്ചുവരവ് ഇനിയുള്ള മത്സരങ്ങളില്‍ നടത്തണമെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

തിരികെ മടങ്ങി രാജസ്ഥാന്‍ ഗൃഹപാഠം ചെയ്യേണ്ടതുണ്ടെന്നും സഞ്ജു പറഞ്ഞു. തനിക്ക് ഈ ടീമിന് മികച്ച തിരിച്ചുവരവ് നടത്താനാകുമെന്ന വിശ്വാസമുണ്ടെന്നും സഞ്ജു സാംസണ്‍ സൂചിപ്പിച്ചു. മികച്ച സ്കോര്‍ നേടുവാന്‍ രാജസ്ഥാനെ ഡുബേ, പരാഗ്, തെവാത്തിയ എന്നിവര്‍ സഹായിച്ചുവെങ്കിലും ബാംഗ്ലൂര്‍ അതിലും മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.