രാജസ്ഥാന് ബൗളിംഗ്, ടീമില്‍ മൂന്ന് മാറ്റങ്ങള്‍, പഞ്ചാബ് നിരയിലും മാറ്റങ്ങള്‍

- Advertisement -

മൊഹാലിയില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ നിരയില്‍ മൂന്ന് മാറ്റങ്ങളാണ് ടീം വരുത്തിയിരിക്കുന്നത്. സ്റ്റീവ് സ്മിത്ത്, കൃഷ്ണപ്പ ഗൗതം, ലിയാം ലിവിംഗ്സറ്റണ്‍ എന്നിവര്‍ക്ക് പകരം ആഷ്ടണ്‍ ടര്‍ണര്‍, സ്റ്റുവര്‍ട് ബിന്നി, ഇഷ് സോധി എന്നിവര്‍ കളത്തിലിറങ്ങും.

അതേ സമയം സാം കറനു പകരം ഡേവിഡ് മില്ലറും ആന്‍ഡ്രൂ ടൈയ്ക്ക് പകരം മുജീബ് റഹ്മാന്‍ പഞ്ചാബ് നിരയിലേക്ക് എത്തുന്നു. സര്‍ഫ്രാസ് ഖാനു പകരം അര്‍ഷദീപ് സിംഗും മത്സരത്തില്‍ ഇറങ്ങുന്നു.

കിംഗ്സ് ഇലവന്‍ പഞ്ചാബ്: ലോകേഷ് രാഹുല്‍, ക്രിസ് ഗെയില്‍, മയാംഗ് അഗര്‍വാല്‍, ഡേവിഡ് മില്ലര്‍, മന്‍ദീപ് സിംഗ്, നിക്കോളസ് പൂരന്‍, രവിചന്ദ്രന്‍ അശ്വിന്‍, മുരുഗന്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുജീബ് ഉര്‍ റഹ്മാന്‍, അര്‍ഷ്ദീപ് സിംഗ്

രാജസ്ഥാന്‍ റോയല്‍സ്: അജിങ്ക്യ രഹാനെ, ജോസ് ബട്‍ലര്‍, സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി, ആഷ്ടണ്‍ ടര്‍ണര്‍, സ്റ്റുവര്‍ട്ട് ബിന്നി, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ്സ് ഗോപാല്‍, ജയ്ദേവ് ഉനഡ്കട്, ധവാല്‍ കുല്‍ക്കര്‍ണ്ണി, ഇഷ് സോധി

Advertisement