ഡി റോസിക്ക് സീസൺ നഷ്ടമായേക്കും

- Advertisement -

റോമൻ ക്യാപ്റ്റൻ ഡാനിയൽ ഡി റോസിക്ക് ഈ സീസണിൽ ഇനി കളിക്കാൻ കഴിഞ്ഞേക്കില്ല. കഴിഞ്ഞ ദിവസം ഏറ്റ ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണ് ഡി റോസിക്ക് വിനയായത്. ഉഡിനെസെയ്ക്ക് എതിരെ കളിക്കുമ്പോൾ ആയിരുന്നു ഡി റോസിക്ക് പരിക്കേറ്റത്. ഉടൻ തന്നെ താരം കളം വിട്ടിരുന്നു. 35കാരനായ ഡി റോസിയുടെ പരിക്ക് സാരമുള്ളതാണെന്ന് ക്ലബ് അറിയിച്ചു.

ഒരു മാസം എങ്കിലും ചുരുങ്ങിയത് താരം വിശ്രമിക്കേണ്ടി വരും. ഇതോടെ സീസണിൽ ഇനി ഡി റോസി കളിക്കുമോ എന്ന് സംശയമായിരിക്കുകയാണ്‌. അടുത്ത ആഴ്ച ഇന്റർ മിലാനുമായുള്ള നിർണായക മത്സരം വരെ റോമയ്ക്ക് നഷ്ടമാകും. ലീഗിൽ ആദ്യ നാലിൽ എത്താൻ ശ്രമിക്കുന്ന റോമയ്ക്ക് ഡി റോസിയുടെ അഭാവം തിരിച്ചടിയാകും.

Advertisement