ക്ലാസ് കെഎൽ രാഹുല്‍!!! ചെന്നൈ ബൗളര്‍മാരെ അടിച്ചോടിച്ച് പഞ്ചാബ് നായകന്‍

Klrahul

ലോകേഷ് രാഹുലിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ ചെന്നൈയ്ക്കെതിരെ 13 ഓവറിൽ വിജയം നേടി പഞ്ചാബ് കിംഗ്സ്. മയാംഗ് അഗര്‍വാളിനെയും സര്‍ഫ്രാസിനെയും ഷാരൂഖാനെയും നഷ്ടമായെങ്കിലും മറുവശത്ത് ക്യാപ്റ്റന്‍ കെഎൽ രാഹുല്‍ അടിച്ച് തകര്‍ത്തപ്പോള്‍ 6 വിക്കറ്റിന്റെ വിജയത്തിലേക്ക് രാഹുലും എളുപ്പത്തിൽ നടന്നടുക്കുകയായിരുന്നു.

135 റൺസ് ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ് തങ്ങളുടെ നായകന്റെ മികവാര്‍ന്ന ഇന്നിംഗ്സിന്റെ ബലത്തിലാണ് വിജയം കരസ്ഥമാക്കിയത്. 42 പന്തിൽ 7 ഫോറും 8 സിക്സും സഹിതം 98 റൺസ് നേടിയ രാഹുല്‍ സിക്സര്‍ നേടിയാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്.

ഒന്നാം വിക്കറ്റിൽ 46 റൺസാണ് പഞ്ചാബ് നേടിയത്. താക്കൂര്‍ ഒരേ ഓവറിൽ മയാംഗിനെയും സര്‍ഫ്രാസിനെയും പുറത്താക്കിയെങ്കിലും രാഹുല്‍ തന്റെ ശൈലി മാറ്റാതെ അടിച്ച് തകര്‍ത്തു. 34 റൺസ് മൂന്നാം വിക്കറ്റിൽ പഞ്ചാബ് നേടിയപ്പോള്‍ അതിൽ ഷാരൂഖ് ഖാന്റെ സംഭാവന എട്ട് റൺസായിരുന്നു.

Shardulthakur

10 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 92 റൺസായിരുന്നു പ‍ഞ്ചാബ് നേടിയത്. നാലാം വിക്കറ്റിൽ താക്കൂര്‍ 13 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കുമ്പോള്‍ ഈ കൂട്ടുകെട്ട് 46 റൺസാണ് ഈ കൂട്ടുകെട്ട് 19 പന്തിൽ നേടിയത്. ഈ കൂട്ടുകെട്ടിലും രാഹുല്‍ തന്നെയായിരുന്നു ബൗളര്‍മാരെ കടന്നാക്രമിച്ചത്.

Previous articleശ്രീലങ്കയ്ക്ക് എതിരെയും ജയമില്ല, സാഫ് കപ്പിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി
Next articleഫീൽഡിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയൽസ്, വിജയം നേടി പ്ലേ ഓഫ് സാധ്യത ഉയര്‍ത്തുവാന്‍ കൊല്‍ക്കത്ത