കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ട് നേടി ലോകേഷ് രാഹുലും മയാംഗ് അഗര്‍വാളും

KL Rahul Mayank Agarwal
KL Rahul Mayank Agarwal

രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള ഇന്നത്തെ മത്സരത്തിലെ ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് തിരുത്തി ക്യാപ്റ്റന്‍ ലോകേഷ് രാഹുലും മയാംഗ് അഗര്‍വാളും. 136 റണ്‍സ് നേടി 2011 ആഡം ഗില്‍ക്രിസ്റ്റും പോള്‍ വാള്‍ത്താട്ടിയും നേടിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡാണ് ഇന്ന് രാഹുല്‍ -മയാംഗ് കൂട്ടുകെട്ട് നേടിയത്.

16.3 ഓവറില്‍ നിന്ന് 183 റണ്‍സാണ് ഇന്ന് ഈ കൂട്ടുകെട്ട് നേടിയത്.106 റണ്‍സ് നേടിയ മയാംഗിനെ ടോം കറന്‍ പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് തകര്‍ന്നത്. അധികം വൈകാതെ ലോകേഷ് രാഹുലും മടങ്ങി.54 പന്തില്‍ നിന്ന് 69 റണ്‍സാണ് രാഹുല്‍ നേടിയത്.

Previous articleബയേണിന്റെ വലയും നിറയും, ചാമ്പ്യന്മാരെ തകർത്തെറിഞ്ഞ് ഹോഫൻഹെയിം
Next articleനഷ്ടം ബാഴ്സലോണക്ക് മാത്രം, അത്ലറ്റിക്കോ അരങ്ങേറ്റതിൽ ആറാടി സുവാരസ്!!