ആര്‍സിബി ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് പഞ്ചാബ് ബൗളര്‍മാര്‍

Sheldoncottrellpunjab

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ബൗളര്‍മാര്‍. ഇന്ന് നടന്ന മത്സരത്തില്‍ 207 റണ്‍സ് സ്കോര്‍ ചേസ് ചെയ്യുവാനിറങ്ങിയ ആര്‍സിബിയുടെ തുടക്കം പാളുകയായിരുന്നു. ആദ്യ ഓവറില്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ ദേവ്ദത്ത് പടിക്കലിനെ(1) നഷ്ടപ്പെട്ട ബാംഗ്ലൂരിന് ബാറ്റിംഗില്‍ സ്ഥാനക്കയറ്റം കിട്ടിയ ജോഷ് ഫിലിപ്പിനെ(0) നഷ്ടമായി.

ദേവ്ദത്തിനെ ഷെല്‍ഡണ്‍ കോട്രെല്ലും ഫിലിപ്പിനെ ഷമിയുമാണ് പുറത്താക്കിയത്. ഇന്നിംഗ്സിലെ മൂന്നാം ഓവറില്‍ വിരാട് കോഹ്‍ലിയെ(1) കൂടി ഷെല്‍ഡണ്‍ കോട്രെല്‍ പുറത്താക്കിയതോടെ 4/3 എന്ന നിലയിലേക്ക് ബാംഗ്ലൂര്‍ വീണു. അടുത്ത ഓവറില്‍ ഫിഞ്ചിനെ ഷമി പുറത്താക്കിയതായി അമ്പയര്‍ വിധിച്ചുവെങ്കിലും തീരുമാനം ഉടന്‍ റിവ്യൂ ചെയ്ത് തടി രക്ഷപ്പെടുത്തി.

മൂന്ന് വിക്കറ്റ് വീണ ശേഷം കടന്നാക്രമിക്കുവാന്‍ തുടങ്ങിയ എബി ഡിവില്ലിയേഴ്സിന്റെ മികവില്‍ ആറോവര്‍ അവസാനിക്കുമ്പോള്‍ 40/3 എന്ന നിലയിലാണ് ബാംഗ്ലൂര്‍. 21 റണ്‍സുമായി എബി ഡി വില്ലിയേഴ്സും 11 റണ്‍സ് നേടി ആരോണ്‍ ഫിഞ്ചുമാണ് ക്രീസിലുള്ളത്.

Previous article132 റൺസ്!! ഐ പി എല്ലിൽ റെക്കോർഡ് കുറിച്ച് കെ എൽ രാഹുൽ ഇന്നിങ്സ്
Next articleഅവസാന നാലോവറില്‍ ബാംഗ്ലൂര്‍ വഴങ്ങിയത് 74 റണ്‍സ്