ഫൈനലില്‍ അമ്പയര്‍മാരുടെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം പൊള്ളാര്‍ഡിനെതിരെ നടപടി

Photo: IPL
- Advertisement -

ഐപിഎല്‍ 2019 ഫൈനലില്‍ അമ്പയര്‍മാര്‍ വൈഡ് ബോള്‍ വിളിക്കാതിരുന്നതിരെയുള്ള പൊള്ളാര്‍ഡിന്റെ പ്രതിഷേധത്തിനെതിരെ പിഴ വിധിച്ച് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. മാച്ച് ഫീസിന്റെ 25 ശതമാനമാണ് പിഴയായി വിധിച്ചത്. 41 റണ്‍സ് നേടി പുറത്താകാതെ നിന്ന താരമാണ് മുംബൈയെ 149 റണ്‍സിലേക്ക് എത്തിയ്ക്കുവാന്‍ സഹായിച്ചത്.

എന്നാല്‍ അവസാന ഓവറില്‍ ഡ്വെയിന്‍ ബ്രാവോയുടെ പന്ത് വൈഡ് വിളിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് ക്രീസില്‍ നിന്ന് വളരെ ദൂരെ മാറി ബാറ്റ് ചെയ്യാന്‍ നിന്ന് പൊള്ളാര്‍ഡ് ബൗളര്‍ പന്ത് എറിയുന്നതിനു തൊട്ട് മുമ്പ് പിന്മാറുകയായിരുന്നു. ഇതോടെ താരത്തിനോട് ഇത്തരം നടപടി പാടില്ലെന്ന് അമ്പയര്‍മാരായ നിതിന്‍ മേനോനും ഇയാന്‍ ഗൗള്‍ഡും അറിയിക്കുകയായിരുന്നു.

Advertisement