അളക്പുരയ്ക്ക് വീണ്ടും തോൽവി, സെമി പ്രതീക്ഷ കാത്ത് എസ് എസ് ബി

- Advertisement -

ഇന്ത്യൻ വനിതാ ലീഗിൽ എസ് എസ് ബിക്ക് തിളക്കമാർന്ന വിജയം. ഇന്ന് നടന്ന മത്സരത്തിൽ കരുത്തരായ അളക്പുരയ്ക്ക് എതിരെ ആയിരുന്നു എസ് എസ് ബിയുടെ വിജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു എസ് എസ് ബി വിജയിച്ചത്. കളിയുടെ 11ആം മിനുട്ടിൽ ദുലർ മിരാണ്ടി നേടിയ ഗോളാണ് എസ് എസ് ബിക്ക് വിജയം ഒരുക്കിയത്. ഈ വിജയം എസ് എസ് ബിയുടെ സെമി പ്രതീക്ഷ നിലനിർത്തി. നാലി മത്സരങ്ങളിൽ നിന്ന് ഇപ്പോൾ 6 പോയന്റാണ് എസ് എസ് ബിക്ക് ഉള്ളത്. നാലിൽ 6 പോയന്റുമായി ഹാൻസ് ആണ് എസ് എസ് ബിക്ക് വെല്ലുവിളി ആയി ഗ്രൂപ്പിൽ ഉള്ളത്.

Advertisement