പ്ലേ ഓഫിൽ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ആവാൻ റിഷഭ് പന്ത്

Img 20211010 124006

ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ പ്ലേ ഓഫ് മത്സരത്തിൽ ഇറങ്ങുമ്പോൾ ഡെൽഹി ക്യാപ്റ്റൻ റിഷബ് പന്ത് ചരിത്രം സൃഷ്ടിക്കും. പ്ലേ ഓഫ് മത്സരത്തിൽ ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പന്ത് ഇന്നോടെ മാറും. ഈ സീസണിൽ ഡെൽഹി നായകനായി എത്തിയ പന്തിന് കീഴിൽ ഡെൽഹി ഗംഭീര പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്. അവർ ലീഗ് ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്യുകയും ചെയ്തു. മുൻ ഡെൽഹി ക്യാപ്റ്റൻ ആയ ശ്രേയസ് അയ്യറിനായിരുന്നു ഇതുവരെ പ്ലേ ഓഫിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റെക്കോർഡ്. 24 വയസ്സും 6 ദിവസവുമാണ് ഇപ്പോൾ പന്തിന്റെ പ്രായം.

Previous articleഅമിനുള്‍ ഇസ്ലാം നാട്ടിലേക്ക് മടങ്ങി, റൂബല്‍ ഹൊസൈന്‍ റിസര്‍വ് താരമായി തുടരും
Next articleപുരുഷ ടി20 ലോകകപ്പിൽ ഡിആര്‍എസും