അമിനുള്‍ ഇസ്ലാം നാട്ടിലേക്ക് മടങ്ങി, റൂബല്‍ ഹൊസൈന്‍ റിസര്‍വ് താരമായി തുടരും

തങ്ങളുടെ രണ്ട് റിസര്‍വ് താരങ്ങളിൽ ഒരാള്‍ നാട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അമിനുള്‍ ഇസ്ലാം നാട്ടിലേക്ക് മടങ്ങുമെന്നാണ് ദേശീയ സെലക്ടര്‍ ഹബീബുള്‍ ബഷര്‍ പറ‍ഞ്ഞത്. അതേ സമയം പേസ് ബൗളര്‍ റൂബൽ ഹൊസൈന്‍ ടീമിനൊപ്പം റിസര്‍വ് ആയി തുടരുമെന്നും ബോര്‍ഡ് അറിയിച്ചു.

ചില പേസര്‍മാര്‍ക്ക് നിഗിള്‍ ഉള്ളതിനാലാണ് റൂബലിനോട് യുഎഇയിൽ തുടരുവാന്‍ ആവശ്യപ്പെട്ടതെന്നും ബഷര്‍ വ്യക്തമാക്കി.

ബംഗ്ലാദേശ് സ്ക്വാഡ് : Mahmudullah (Captain), Naim Sheikh, Soumya Sarkar, Liton Das, Shakib Al Hasan, Mushfiqur Rahim, Afif Hossain, Nurul Hasan, Mahedi Hasan, Nasum Ahmed, Mustafizur Rahman, Shoriful Islam, Taskin Ahmed, Saifuddin, Shamim Hossain, Rubel Hossain