15 കോടിയലധികം വില നേടി പാറ്റ് കമ്മിന്‍സ്, അവസാന നിമിഷം താരത്തെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന് വേണ്ടി ലേല യുദ്ധത്തില്‍ ഏര്‍പ്പെട്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സും. തങ്ങളുടെ പേസ് ബൗളിംഗിനെ ശക്തിപ്പെടുത്തുവാനുള്ള യുദ്ധത്തില്‍ ഇരു ടീമുകളും രണ്ടും കല്പിച്ചിറങ്ങിയപ്പോള്‍ ഗുണം ലഭിച്ചത് പാറ്റ് കമ്മിന്‍സിനാണ്.

എന്നാല്‍ ലേലത്തിന്റെ അവസാനത്തോടെ രംഗത്തെത്തിയ കൊല്‍ക്കത്തയാണ് 15.50 കോടി രൂപയ്ക്ക് ഓസ്ട്രേലിയന്‍ താരത്തെ സ്വന്തമാക്കിയത്. രണ്ട് കോടിയുടെ അടിസ്ഥാന മൂല്യമായിരുന്നു താരത്തിന് വിലയിട്ടിരുന്നത്.

Previous articleയൂസഫ് പത്താനെ ആർക്കും വേണ്ട
Next articleക്രിസ് വോക്സിനെ സ്വന്തമാക്കി ഡെൽഹി ക്യാപിറ്റൽസ്