ഐപിഎലിലെ പൊന്നുംവിലയുള്ള താരത്തിന് ഇത് മറക്കാനാഗ്രഹിക്കുന്ന പ്രകടനം

- Advertisement -

15.5 കോടി രൂപയ്ക്കാണ് ഐപിഎല്‍ ലേലത്തില്‍ പാറ്റ് കമ്മിന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. എന്നാല്‍ താരത്തിന്റെ ഇന്നത്തെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. തന്റെ മൂന്നോവറില്‍ 49 റണ്‍സ് വിട്ട് നല്‍കിയ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല തന്റെ മുഴുവന്‍ ക്വോട്ടയും എറിയുവാനും ദിനേശ് കാര്‍ത്തിക് അനുവദിച്ചില്ല.

മത്സരത്തില്‍ രണ്ട് ക്യാച്ചുകള്‍ പൂര്‍ത്തിയാക്കിയത് മാത്രമാണ് പാറ്റ് കമ്മിന്‍സ് ഓര്‍ത്തിരിക്കുവാനുള്ള നിമിഷം.

Advertisement